പ്രളയാനന്തര കേരളം : ഒരു നേർകാഴ്ച



നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിച്ച  നമ്മുടെ  മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണമാണ്. 
ദുരിതസ്മരണകൾ അരവർഷം പിന്നിടുന്ന ഈ അവസരത്തിൽ നമ്മുടെ പുരോഗതി വിലയിരുത്തേണ്ടത് അത്യന്താപേക്ഷികമാണ്.


ഹൈക്കോടതി നിയമിച്ച അമിക്യസ് ക്യൂറിയുടെ നിരീക്ഷണപ്രകാരം പ്രളയത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് ഡാമുകളുടെ അശാസ്ത്രീയ പ്രവർത്തന രീതികളാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപുതന്നെ കേരളത്തിലെ ഡാമുകളുടെ  സംഭരണ ശേഷി  70 ശതമാനത്തിൽ എത്തിയിരുന്നു . കാലവർഷം കണക്കിലെടുത്തുകൊണ്ട് ഡാമിലെ ജലനിരപ്പ് മുൻകൂട്ടി താഴ്ത്തിയിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധി വരെ നിയന്ത്രിക്കാൻ  സാധിച്ചേനെ . KSEB യുടെ ലാഭേച്ഛയാണ് ഇതിനു  പിന്നിലെന്ന് പ്രസ്താവിക്കുന്നവർക്ക്‌ താങ്ങുനൽകുന്നതാണ് അമിക്യസ് ക്യൂറിയുടെ നിഗമനം.


484 പേരുടെ ജീവൻ കവർന്ന ഈ ദുരന്തത്തിന്റെ രണ്ടാമത്തെ ഉത്തരവാദി ഇവിടുത്തെ പഞ്ചായത്തു അധികാരികളാണ്. റോഡുകളുടെ അശാസ്ത്രീയ നിർമാണ രീതികളും ചാലുകളുടെ ശോചനീയ അവസ്ഥയുമാണ് പ്രളയത്തിന്റെ വ്യാപ്തി പതിന്മടങ്ങു വർധിപ്പിച്ചത്.


ഇനി നവകേരളനിർമാണം എന്ന സ്വപ്നലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയെ കുറിച്ച്.................


എടുത്തുപറയേണ്ടത് മലയാളികളുടെ ഇഷ്ടവിനോദമായി മാറിക്കൊണ്ടിരിക്കുന്ന ഹർത്താലുകളെക്കുറിച്ചാണ്. 2018ൽ കേരളത്തിൽ നടന്നത് ചെറുതും വലുതുമായി 97 ഹർത്താലുകളാണ്. ഹർത്താലിൽ സംസ്ഥാനത്തിനുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ബാധ്യസ്ഥരാണ്. ഹർത്താലിനോട് NO പറയുന്ന യുവനേതാക്കൾ വിദ്യാഭ്യാസ ബന്ദും സമരങ്ങളും കാണുമ്പോൾ നാവ്‌ മൂടിക്കെട്ടുന്നതും കാണാം.


പിന്നീട് കണ്ടത് ഒരു സംരക്ഷണ യജ്ഞമാണ് പക്ഷെ കേരളത്തെയായിരുന്നില്ല ശബരിമലയെ സംരക്ഷിക്കുവാൻ. ഒരാളുടെ ആദർശം ഒരു സമൂഹത്തിൽ അടിച്ചേല്പിക്കുന്നതിന്റെ തീവ്ര ഉദാഹരണമായി മാറി ശബരിമല. ആക്ടിവിസത്തിനുള്ളതല്ല ശബരിമല എന്ന് പറയുമ്പോഴും കയറിയതെല്ലാം ആക്ടിവിസ്റ്റുകളാണെന്നുള്ളത് ഒരു ആക്ഷേപഹാസ്യമായി തുടർന്നേക്കാം.


തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. പ്രളയത്തിന്റെ സമയത്തു മുങ്ങിനടന്ന നേതാക്കന്മാരെല്ലാം പൊങ്ങിത്തുടങ്ങി. എന്തുതന്നെയായാലും ബംഗാളിലെയും ഡൽഹിയിലെയും യുപിയിലെയും കണ്ട്രോൾ റൂമിലിരുന്ന് പ്രവർത്തിച്ച എല്ലാവർക്കും വൻ വരവേൽപ്പാണ് ജനങ്ങൾ നൽകി വരുന്നത്.

Comments

Popular posts from this blog

#metoo : An Online Judiciary

When Judiciary Questions Religion

The Indian Education System At Crossroads