പ്രളയാനന്തര കേരളം : ഒരു നേർകാഴ്ച
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിച്ച നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണമാണ്. ദുരിതസ്മരണകൾ അരവർഷം പിന്നിടുന്ന ഈ അവസരത്തിൽ നമ്മുടെ പുരോഗതി വിലയിരുത്തേണ്ടത് അത്യന്താപേക്ഷികമാണ്. ഹൈക്കോടതി നിയമിച്ച അമിക്യസ് ക്യൂറിയുടെ നിരീക്ഷണപ്രകാരം പ്രളയത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് ഡാമുകളുടെ അശാസ്ത്രീയ പ്രവർത്തന രീതികളാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപുതന്നെ കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷി 70 ശതമാനത്തിൽ എത്തിയിരുന്നു . കാലവർഷം കണക്കിലെടുത്തുകൊണ്ട് ഡാമിലെ ജലനിരപ്പ് മുൻകൂട്ടി താഴ്ത്തിയിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചേനെ . KSEB യുടെ ലാഭേച്ഛയാണ് ഇതിനു പിന്നിലെന്ന് പ്രസ്താവിക്കുന്നവർക്ക് താങ്ങുനൽകുന്നതാണ് അമിക്യസ് ക്യൂറിയുടെ നിഗമനം. 484 പേരുടെ ജീവൻ കവർന്ന ഈ ദുരന്തത്തിന്റെ രണ്ടാമത്തെ ഉത്തരവാദി ഇവിടുത്തെ പഞ്ചായത്തു അധികാരികളാണ്. റോഡുകളുടെ അശാസ്ത്രീയ നിർമാണ രീതികളും ചാലുകളുടെ ശോചനീയ അവസ്ഥയുമാണ് പ്രളയത്തിന്റെ വ്യാപ്തി പതിന്മടങ്ങു വർധിപ്പിച്ചത്. ഇനി നവകേരളനിർമാണ